ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷയുടെ വിവാഹത്തിന് അനുഗ്രഹം തേടി കുടുംബം അന്നദാനം നടത്തി. ഉദയപൂര്‍ നഗരത്തോടുളള ആദരസൂചകമായി ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ 5100 പേര്‍ക്കാണ് കുടുംബം അന്നദാനം ഒരുക്കിയിരിക്കുന്നത്.
ഈ മാസം 8,9 തീയ്യതികളിലാണ് ഇഷയുടെയും ആനന്ദ് പിരമലിന്റെയും വിവാഹം. ഏഴാം തീയ്യതി മുതല്‍ പത്താം തീയ്യതി വരെ ദിവസം മൂന്നുനേരം അന്നദാനം നടത്തും.
Discussion about this post