ചെന്നൈ: തമിഴ് സിനിമാ താരങ്ങളുടെ വീടിന് നേരെ ബോംബ് ഭീഷണി. പ്രേക്ഷക പ്രിയങ്കരന്‍ നടന് ധനുഷിന്റെയും വിജയകാന്തിന്റെയും വസതികള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി എത്തിയത്.
തേനംപേട്ടിലെ ധനുഷിന്റെ വസതിയിലും വിരുഗമ്പാക്കത്ത് വിജകാന്തിന്റെ വസതിയിലും ബോംബ് വെച്ചതായാണ് സന്ദേശമെത്തിയത്. ചെന്നൈ പോലീസ് കണ്ട്രോള് റൂമിലേയ്ക്കാണ് ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം എത്തിയത്. വ്യാജ ഭീഷണിയെന്ന് വ്യക്തമാക്കിയ പോലീസ് ഭീഷണിയുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയതായും കൂട്ടിച്ചേര്‍ത്തു.
Discussion about this post