പട്‌ന: അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായിരുന്ന രഘുവംശ പ്രസാദ് സിങിന്റെ മകന്‍ സത്യപ്രകാശ് ജനതാദള്‍ (യു) വില്‍ ചേര്‍ന്നു. ബിഹാറില്‍ തിരഞ്ഞെടുപ്പ് എത്താനിരിക്കെയാണ് സത്യപ്രകാശ് ജനതാദള്‍ (യു) വില്‍ ചേര്‍ന്നത്.
മരിക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് ആര്‍ജെഡിയില്‍ നിന്ന് രാജിവെക്കുകയാണെന്നറിയിച്ച് രഘുവംശ പ്രസാദിന്റെ പേരില്‍ ഒരു കത്ത് പുറത്ത് വന്നിരുന്നു. മകന്‍ സത്യപ്രകാശാണ് അച്ഛന്റെ പേരില്‍ ഇത്തരത്തില്‍ കത്ത് തയ്യാറാക്കിയതെന്ന് പിന്നീട് വ്യക്തമായത്.
കഴിഞ്ഞ മാസമാണ് എയിംസില്‍ ചികിത്സയിലിരിക്കെ അദ്ദേഹം മരിക്കുന്നത്. ആര്‍ജെഡിയുടെ സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് പാര്‍ട്ടി വിട്ടതായുള്ള കത്ത് വലിയ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
Discussion about this post