മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്ത തള്ളി ബോളിവുഡ് താരം മാധുരി ദീക്ഷിത്. കഴിഞ്ഞ ദിവസമാണ് താരം പൂണെയില്‍ മത്സരിക്കുന്ന വാര്‍ത്ത വന്നത്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമൊന്നുമില്ലെന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താരം അറിയിച്ചു.
മാധുരി ജനവിധി തേടുമെന്ന് ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമിത് ഷായുമായി ഇവര്‍ കൂടികാഴ്ച നടത്തിയതും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. 2014ല്‍ ബിജെപിയിലെ അനില്‍ ഷിരോള് മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് പൂണെ
Discussion about this post