നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥനയ്ക്ക് പച്ചക്കൊടി; എന്‍ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

ന്യൂഡല്‍ഹി: എന്‍ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് നിര്‍മ്മാതാക്കളുടെ ആവശ്യത്തിന് പച്ചക്കൊടി. കയറ്റുമതിക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെതാണ് നടപടി.

ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി എന്‍ 95 മാസ്‌കുകളുടെ കയറ്റുമതി നേരത്തെ കേന്ദ്രം പൂര്‍ണമായും തടഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു മാസം 50 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതിക്കായി അനുമതി നല്‍കി.

പിന്നീട് എന്‍ 95 മാസ്‌കുകളുടെയും പിപിഇ കിറ്റുകളുടെയും നിര്‍മാണം രാജ്യത്ത് വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഇതോടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യവുമായി രംഗത്ത് വരികയായിരുന്നു. പിന്നാലെയാണ് തീരുമാന

Exit mobile version