ജിയോ സിമ്മുകള്‍ പൊട്ടിച്ചെറിഞ്ഞ് കര്‍ഷക രോഷം; അംബാനിയുടെ പെട്രോള്‍ പമ്പുകളും ബഹിഷ്‌കരിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷക രോഷം ആളിക്കത്തുന്നു. റിലയന്‍സ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചുമാണ് കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നത്. പഞ്ചാബിലെ കര്‍ഷകരാണ് സിം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്.

നേരത്തെ സിം കത്തിക്കുകയും ചെയ്തിരുന്നു. കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സിന്റെ ജിയോ സിം കാര്‍ഡുകള്‍ പൊട്ടിച്ചുകളഞ്ഞ് പ്രതിഷേധേിച്ചത്. സോഷ്യല്‍ മീഡിയയില്‍ ജിയോ സിമ്മിനെതിരായ ക്യാംപെയിനില്‍, ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകള്‍ നശിപ്പിച്ചിരുന്നു.

ഇതിനു പുറമെ, റിലയന്‍സ് പമ്പുകളില്‍ നിന്ന് പെട്രോള്‍/ ഡീസലും അടിക്കരുതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. കാര്‍ഷിക നിയമങ്ങളിലൂടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ അംബാനി, അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. നേരത്തെ ഇന്ത്യ ഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ചും കര്‍ഷകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Exit mobile version