മുംബൈ: നടി പായല്‍ ഘോഷിന്റെ പരാതിയില്‍ സംവിധായകന് അനുരാഗ് കശ്യപിനെതിരെ കേസെടുത്തു. വെര്‍സോവ പോലീസ് സ്റ്റേഷനിലാണ് പായല്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കശ്യപിനെതിരെ കേസെടുത്തത്. 361 (ബലാത്സംഗം), 354 (സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക), 341(ബലപ്രയോഗത്തിലൂടെ തടഞ്ഞു വയ്ക്കുക), 342 (തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെക്കുക) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കശ്യപിനെതിരെ കേസ് എടുത്തിരിക്കുന്നത്.
ദിവസങ്ങള്‍ മുന്‍പാണ് പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. എബിഎന്‍ തെലുഗുവിന് നല്കിയ അഭിമുഖത്തിലാണ് പായല്‍ അനുരാഗിനെതിര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗില്‍ എന്നീ താരങ്ങള്‍ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായല്‍ ആരോപിച്ച് രംഗത്തെത്തി.
Discussion about this post