ചെന്നൈ: ആരോഗ്യ ക്യാംപില്‍ സംഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ആരോഗ്യമന്ത്രിയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പദവി നിയമലംഘനത്തിന് ഉള്ളതെല്ലന്നും കോടതി വിമര്‍ശിച്ചു. തമിഴ്നാട്ടിലെ ആരോഗ്യവകുപ്പ് മന്ത്രി വിജയ് ഭാസ്കറിനാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ഭാസ്കറിനെതിരെയും മറ്റൊരു എംഎല്‍എയ്ക്ക് എതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് നോട്ടീസും വിമര്‍ശനവും. പുതുകോട്ടെയില്‍ നടന്ന ആരോഗ്യ ക്യാമ്പില്‍ പങ്കെടുത്ത മന്ത്രിയും എഐഎഡിഎംകെ പ്രവര്‍ത്തകരായ 100 ഓളം പേരും നടത്തിയ മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നാണ് രാമസ്വാമിയെന്നയാള്‍ നല്കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഇത് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് എതിരാണെന്നായിരുന്നു ഹര്‍ജി.
Discussion about this post