കവരത്തി: ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ലക്ഷദ്വീപ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സ്‌കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. നിലവില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ എത്തി നില്‍ക്കുന്നത്.
സെപ്തംബര്‍ 21 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവര്‍ത്തന സമയം കുറച്ചുകൊണ്ടോ ആയിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. രക്ഷകര്‍ത്താക്കള്‍ എഴുതി ഒപ്പിട്ട അനുമതിയോടുകൂടി വേണം കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകാന്‍ എന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കൂടാതെ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത്. രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ ഘട്ടം മുതല്‍ തന്നെ ലക്ഷദ്വീപില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.