ന്യൂഡല്‍ഹി: ദിനംപ്രതി കൊവിഡ് 19 കേസുകള്‍ കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
എന്തുചെയ്തും രോഗവ്യാപനം നിയന്ത്രണത്തിലാക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗവ്യാപനം മാത്രമല്ല മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കി നിര്‍ത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കേസുകളില്‍ 46 ശതമാനവും വന്നിട്ടുള്ളത് ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
മഹാരാഷ്ട്രയില്‍ നിന്ന് മാത്രം 19,218 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മഹാരാഷ്ട്രയില്‍ നിന്ന് ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 8.6 ലക്ഷം കൊവിഡ് കേസുകളാണ്. ഇവിടത്തെ മരണനിരക്കും കൂടുതലാണ്.കര്‍ണാടകത്തില്‍ ഇതുവരെ 3.8 ലക്ഷം കേസുകളും ആന്ധ്രയില്‍ ഇതുവരെ 4.77 ലക്ഷം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിലെ മരണനിരക്കും കൂടുതല്‍ തന്നെയാണ്. ഇതുവരെ നാല്പത് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 70,000 പേര് മരിച്ചു.
Discussion about this post