മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10425 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 703823 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 329 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 514790 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 165921 ആക്ടീവ് കേസുകളാണ് ഉള്ളത്.
10,425 new #COVID19 cases and 329 deaths reported in Maharashtra today. The total number of positive cases now stands at 7,03,823 including 5,14,790 recoveries and 1,65,921 active cases: State Health department pic.twitter.com/nHeBA1BP7h
— ANI (@ANI) August 25, 2020
അതേസമയം ബംഗാളില്‍ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 58 മരണമാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം 2909 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 27349 ആക്ടീവ് കേസുകളാണ് ഉള്ളത്.
West Bengal records 2,964 new COVID-19 cases and 58 deaths today, taking the total number of cases to 1,44,801 including 27,349 active cases, 1,14,543 recoveries and 2,909 deaths: State Health Department pic.twitter.com/WORwzavx0x
— ANI (@ANI) August 25, 2020
Discussion about this post