ചെന്നൈ: ഗായകന് എസ്പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തിന്റെ കൊവിഡ് ഫലം നെഗറ്റിവ് ആയെന്നാണ് മകന് എസ്പി ചരണ്‍ അറിയിച്ചത്. ചെന്നൈ എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലാണ് അദ്ദേഹമിപ്പോള്‍.
‘നിങ്ങളുടെ നിരന്തരമായ പിന്തുണക്കും പ്രാര്‍ത്ഥനകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി. അച്ഛന്റെ നില ഇപ്പോള്‍ തൃപ്തികരമാണ്. കൊവിഡ് ഫലം നെഗറ്റീവായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാം’ എന്നാണ് ചരണ്‍ അറിയിച്ചത്.
കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് എസ്പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈയിടെ അദ്ദേഹത്തിന്റെ നില അതീവഗുരുതരമാവുകയായിരുന്നു. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യത്തിനായി ഇളയാരജയുടെ നേതൃത്വത്തില്‍ ലോകവ്യാപകമായി കൂട്ടപ്രാര്‍ഥന നടന്നിരുന്നു. രജനീകാന്ത്, എആര്‍ റഹ്മാന്, ഭാരതീരാജ തുടങ്ങി നിരവധി പേരാണ് എസ്പിബിയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.
Discussion about this post