ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്ത് ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. സ്വന്തം പാര്‍ട്ടിക്കാരില്‍ പോലും സ്വാധീനമുണ്ടാക്കാന്‍ സാധിക്കാന്‍ കഴിയാത്ത പരാജിതര്‍, ലോകം മുഴുവന്‍ നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസും ആണെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നാണ് മന്ത്രി നല്കിയ മറുപടി. ട്വിറ്ററിലൂടെയാണ് മറുപടി നല്‍കിയത്.
കേംബ്രിജ് അനലിറ്റിക്കയും ഫേസ്ബുക്കുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ഡാറ്റ ആയുധമാക്കുന്നതിന് കൈയ്യോടെ പിടിക്കപ്പെട്ട നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ ചോദ്യം ചെയ്യുന്നുവോയെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു. ഫേസ്ബുക്ക് വിഷയത്തില്‍ ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഫേസ്ബുക്ക് കമ്പനിയുടെ പ്രഖ്യാപിത നയങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണെന്ന അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
Losers who cannot influence people even in their own party keep cribbing that the entire world is controlled by BJP & RSS.
You were caught red-handed in alliance with Cambridge Analytica & Facebook to weaponise data before the elections & now have the gall to question us? https://t.co/NloUF2WZVY
— Ravi Shankar Prasad (@rsprasad) August 16, 2020
Discussion about this post