ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രഭാത നടത്തത്തിന് ഇറങ്ങിയ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി ബാഗ്പത് ജില്ല മുന്‍ അധ്യക്ഷന്‍ സഞ്ജയ് ഖോഖര്‍ ആണ് അജ്ഞാതരുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. ചപ്രൗളി പ്രദേശത്ത് ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കരിമ്പ് കൃഷിയിടത്തില്‍ വെച്ചാണ് ആക്രമണം.
അജ്ഞാതരായ മൂന്നുപേരാണ് സഞ്ജയ് ഖോഖറിനെതിരെ നിറയൊഴിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നിരവധി തവണ ഇദ്ദേഹത്തിന് വെടിയേറ്റിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പോലീസ് വെടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സഞ്ജയ് ഖോഖറിനെയാണ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post