ഛത്തീസ്ഗഢ്: പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷംവീതം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതേസമയം സംഭവത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരേയും ആറ് പോലീസുകാരേയും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
പഞ്ചാബിലെ അമൃത്സര്‍, ബട്ടാല, തന് താരന് എന്നീ ജില്ലകളില്‍ ബുധനാഴ്ച രാത്രിയാണ് വിഷമദ്യ ദുരന്തം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. തന് താരന് ജില്ലയില്‍ 63 പേരാണ് മരിച്ചത്. അമൃത്സറിലും പന്ത്രണ്ട് പേരും ബറ്റാലയിലെ ഗുരുദാസ്പൂരില്‍ പതിനൊന്നു പേരുമാണ് മരിച്ചത്.
മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കുറ്റക്കാരെ വെറുതെ വിടില്ലെന്നാണ് വ്യക്തമാക്കിയത്. സംഭവത്തില്‍ നേരത്തെ ഉന്നതതല അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. സംഭവത്തില്‍ ഇതുവരെ 25 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post