ചെന്നൈ: കൊവിഡ് 19 വ്യാപനം രൂക്ഷമാവുന്നതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. ഇതിനു പുറമെ, ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, പലചരക്ക് കടകള്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. 75 ശതമാനം ജീവനക്കരോടെ സ്വകാര്യ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാം.
പൊതു-സ്വകാര്യ ബസ് സര്‍വീസ്, മെട്രോ, ട്രെയിന്‍ എന്നിവ ഓഗസ്റ്റ് 31 വരെ സസ്പെന്‍ഡ് ചെയ്തു. ഷോപ്പിങ് മാള്‍, തീയ്യേറ്റര്‍, ബാര്‍. ജിം, മ്യൂസിയം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കുമെന്നും അധികൃതര്‍ അറിയിച്ചു. അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബബന്ധമാണ്. അതേസമയം സംസ്ഥാനത്തെ കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.
കൊവിഡ് വ്യാപനം രൂക്ഷമായ ചെന്നൈയില്‍ കൊവിഡ് പരിശോധനയ്ക്കായി 500-ലധികം മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിച്ചതായും 1,45,000-ത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും അറിയിച്ചു.
Discussion about this post