സംവിധായകന് എസ്എസ് രാജമൗലിക്കിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചത്. കുറച്ചു ദിവസം മുമ്പ് തനിക്കും കുടുംബാംഗങ്ങള്‍ക്കും ചെറിയ പനി വന്നിരുന്നു. പിന്നീട് അത് തനിയെ ഭേദമായെന്നും അദ്ദേഹം പറയുന്നു.
എന്നിരുന്നാലും ഞങ്ങള്‍ പരിശോധനയ്ക്ക് വിധേയരായെന്നും രാജമൗലി കുറിച്ചു. ബുധനാഴ്ച്ചയാണ് കൊവിഡ് 19 പോസിറ്റീവെന്നു കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു. വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയാനാണ് തന്നോടും കുടുംബത്തോടും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post