‘മീ ടൂ’ ക്രിക്കറ്റിലും; ബിസിസിഐ സിഇഒയ്‌ക്കെതിരെ ആരോപണവുമായി മാധ്യമപ്രവര്‍ത്തക

മുംബൈ: രാഷ്ട്രീയത്തിലും മാധ്യമ ലോകത്തുമൊക്കെ മീ ടൂ തരംഗമായിക്കൊണ്ടിരിക്കുന്നതിനിടയില്‍ ആരോപണം ക്രിക്കറ്റ് തലപ്പത്തേക്കും. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്കെതിരെ ആരോപണവുമായി വനിതാ മാധ്യമ പ്രവര്‍ത്തക രംഗത്തെത്തി. ജോലി വാഗ്ദാനം ചെയ്ത് രാഹുല്‍ ജോഹ്‌റി ഹോട്ടലില്‍ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറി എന്ന് പേരു വെളിപ്പെടുത്താത്ത മാധ്യമ പ്രവര്‍ത്തക ആരോപിച്ചു.
ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എഴുത്തുകാരിയായ ഹര്‍നിന്ദ് കൗറിന്റെ ടിറ്റിലൂടെയാണ് ആരോപണം പുറത്തു വിട്ടിരിക്കുന്നത്.

ബിസിസിഐയില്‍ എത്തുന്നതിനു മുമ്പ് ഡിസ്‌കവറി നെറ്റ്വര്‍ക്‌സ് ഏഷ്യാ പസഫിക്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ദക്ഷിണേഷ്യ ജനറല്‍ മാനേജരുമായിരുന്നു രാഹുല്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍എം ലോധ ചെയര്‍മാനായ അന്വേഷണസമിതിയുടെ ശുപാര്‍ശപ്രകാരമാണ് ബിസിസിഐ രാഹുല്‍ ജോഹ്രിയെ 2016 ഏപ്രിലില്‍ സിഇഒ നിയമിച്ചത്.

Exit mobile version