കൊവിഡ് ഭേദമായി എത്തിയ മൂത്ത സഹോദരിക്ക് ഗംഭീര സ്വീകരണം ഒരുക്കി അനുജത്തി. കൊവിഡില്‍ നിന്നും മുക്തി നേടി തിരിച്ചെത്തിയ സഹോദരിയെ നൃത്തം ചെയ്തും ആരതിയുഴിഞ്ഞും സ്വീകരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.
വിജനമായ തെരുവിന്റെ അങ്ങേയറ്റത്ത് മാസ്ക് വെച്ച് ഒരാള്‍ നടന്നു വരുന്നുണ്ട്. ഉടന്‍ കുഞ്ഞനുജത്തി പാട്ടുപെട്ടി ഓണ്‍ ചെയ്തു. പശ്ചാത്തലത്തില്‍ ചില്ലര്‍ പാര്‍ട്ടിയിലെ തായ്.. തായ്… പുറത്ത് ബാഗും രണ്ടു കൈയിലും സാധനങ്ങളുമായി ചേച്ചിയും വരുന്നു. ഗന്നം സ്റ്റൈലില്‍ ചേച്ചിക്ക് തകര്‍പ്പന്‍ സ്വീകരണം ഒരുക്കി.
ബാഗുപോലും താഴെ വെക്കാതെ നൃത്തം ചെയ്ത ചേച്ചിയെ പിന്നീട് വീട്ടിലേയ്ക്ക് ആരതിയുഴിഞ്ഞ് സ്വീകരിക്കുകയായിരുന്നു. കൊവിഡ് 19 രോഗം ഭേദമായി വന്ന ചേച്ചിക്ക് അനുജത്തി നല്കിയ സ്വീകരണമെന്ന കുറിപ്പോടെ ദീപാംശു കബ്റ എന്ന ഐപിഎസ് ഓഫീസര്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു. ഒരു മഹാമാരിക്കും പുഞ്ചിരിയുടെ ഒരു നാനോമീറ്റര്‍ പോലും കുറക്കാനാകില്ല എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
Just Loved the #SistersDuet!❤️
A worthy welcome of Elder Sis, returned after defeating #CoronaVirus.No Pandemic can reduce a nanometer of smile, of any family that cherishes such Warmth, Love & Energy. pic.twitter.com/cTkUGT8RPw
— Dipanshu Kabra (@ipskabra) July 19, 2020
Discussion about this post