ബോളിവുഡിന് മറ്റൊരു നഷ്ടം കൂടി; സംവിധായകന്‍ രജത് മുഖര്‍ജി അന്തരിച്ചു

മുംബൈ: സംവിധായകന്‍ രജത് മുഖര്‍ജി അന്തരിച്ചു. ഇതോടെ ബോളിവുഡിന് മറ്റൊരു നഷ്ടം കൂടിയാണ് സംഭവിച്ചിരിക്കുന്നത്. ദീര്‍ഘകാലങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ജയ്പൂരിലെ വസതിയില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഊര്‍മിള മണ്ഡോദ്കര്‍ ഫര്‍ദീന്‍ ഖാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പ്യാര്‍ തു നേ ക്യാ കിയാ, വിവേക് ഒബ്‌റോയി, മനോജ് ബാജ്‌പേയി എന്നിവര്‍ വേഷമിട്ട ദ റോഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു രജ് മുഖര്‍ജി. രജത് മുഖര്‍ജിയുടെ നിര്യാണത്തില്‍ മനോജ് ബാജ്‌പേയി, അനുഭവ് സിന്‍ഹ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Exit mobile version