ഗുവഹത്തി: ആസാമില്‍ പ്രളയത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 79 കടന്നു. ആസാം ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ആസാമിലെ 26 ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കോടികളുടെ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
അതേ സമയം ബ്രഹ്മപുത്ര നദീ അപകട രേഖയും മറികടന്ന് ഒഴുക്ക് തുടരുകയാണ്. എഎസ്എംഡിഎയുടെ പത്രകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 26 ജില്ലകളെ പ്രളയം ബാധിച്ചതില്‍ 79 റവന്യൂ സര്‍ക്കിളുകളും, 2678 ഗ്രാമങ്ങളും ഉള്‍പ്പെടുന്നു. അതേ സമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ഇിതിനോടകം നിരവധി വീടുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു.
ഇതുവരെ 27,63,719 ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. 1,16,404.01 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ 649 ദുരിത്വാശ്വാസ ക്യാമ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവിടങ്ങളിലായി 47,465 പേരാണ് കഴിയുന്നത്.
Discussion about this post