ഭോപാല്‍: രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് നേരിടുന്ന തിരിച്ചടികള്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ പഴിചാരി ബിജെപി നേതാവ് ഉമ ഭാരതി. പാര്‍ട്ടിയില്‍ യുവ നേതാക്കള്‍ വാഴാന്‍ രാഹുല്‍ ഗാന്ധി അനുവദിക്കില്ലെന്നും അവര്‍ ആരോപിക്കുന്നു.
‘ഇപ്പോള്‍ രാജസ്ഥാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും നേരത്തെ മധ്യപ്രദേശില്‍ സംഭവിച്ചതുമായ കാര്യങ്ങള്‍ക്ക് ഒരേയൊരു ഉത്തരവാദി രാഹുല്‍ ഗാന്ധിയാണ്. യുവ നേതാക്കള്‍ വളരാന്‍ രാഹുല്‍ അനുവദിക്കില്ല. തന്നെക്കാള്‍ വിദ്യാഭ്യാസവും വിവരവുമുള്ള ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന് പൈലറ്റ് തുടങ്ങിയ നേതാക്കള്‍ ഉയര്‍ന്നുവന്നാല്‍ തന്റെ സ്ഥാനം പുറത്താവും എന്ന തോന്നലാണ് രാഹുലിന്’, ഉമ ഭാരതി ആരോപിച്ചു.
Discussion about this post