ജയ്പുര്‍: ഇനി ബിജെപിയുടെ കാലം. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പാവപ്പെട്ടവര്‍ കോണ്‍ഗ്രസിനെ കൈവിട്ടെന്നും അവിടെയുള്ളവര്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കോണ്ടഗ്രസിന് എല്ലാം നഷ്ടപ്പെടുന്നു. ഓരോരോ സംസ്ഥാനങ്ങളായി ബിജെപി കൈയ്യടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മോഡി സര്‍ക്കാരില്‍ ജനങ്ങള്‍ വിശ്വസിക്കുന്നു. റാഫേല്‍ അഴിമതി ആരോപണം പോലും ഫലമില്ലെന്നു കണ്ട് കോണ്‍ഗ്രസ് ഉപേക്ഷിച്ചു കഴിഞ്ഞു. വികസനം മാത്രമാണു ബിജെപിക്കു മുന്നിലുള്ള ലക്ഷ്യം. രാജസ്ഥാനില്‍ ഉള്‍പ്പെടെ വികസന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും ജാവഡേക്കര്‍ വ്യക്തമാക്കി.
Discussion about this post