മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3870 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 132075 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 101 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 6170 ആയി ഉയര്‍ന്നു. നിലവില്‍ മഹാരാഷ്ട്രയില്‍ 60147 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 65744 പേരാണ് രോഗമുക്തി നേടിയത്.
വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള മുംബൈയില്‍ കഴിഞ്ഞ ദിവസം പുതുതായി 1242 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 66507 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 41 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. ഇതോടെ മുംബൈയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 3669 ആയി ഉയര്‍ന്നു.
അതേസമയം തെലങ്കാനയിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം മാത്രം 730 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ കേസുകളാണ് ഇത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 7802 ആയി ഉയര്‍ന്നു.
ഹൈദരാബാദില്‍ മാത്രം 659പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്പറേഷന് പരിധിയിലാണ് വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ഹൈദരാബാദിന് പുറമെ ജന്ഗൗന് (34)രംഗറെഡ്ഢി (10)മേച്ചല്‍ (9)തുടങ്ങി 13 ജില്ലകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ വൈറസ് ബാധമൂലം ഏഴ് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 210 ആയി ഉയര്‍ന്നു. 3731പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
Maharashtra reports 3870 new cases and 101 deaths today. Total positive cases stand at 1,32,075 including 65,744 recovered, 60,147 active cases and 6170 deaths: State Health Department pic.twitter.com/tYjvrjZnJy
— ANI (@ANI) June 21, 2020
Discussion about this post