ന്യൂഡല്‍ഹി: ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ ഉചിതമായ തിരിച്ചടി നല്കാന് സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം. സര്‍ക്കാര്‍ ആണ് അനുമതി നല്‍കിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ലഡാക്ക് വിഷയവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സൈന്യത്തിന് പൂര്‍ണ്ണ സ്വതന്ത്ര്യം നല്‍കിയത്. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും മൂന്ന് സൈനിക മേധാവികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. കര അതിര്‍ത്തി, വ്യോമാതിര്‍ത്തി, തന്ത്രപ്രധാനമായ കടല്‍ പാതകള്‍ എന്നിവിടങ്ങളിലെ ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് രാജ്നാഥ് സിങ് സൈനിക മേധാവികളോട് ആവശ്യപ്പെടുകയും ചെയ്തു.
ചൈനീസ് ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും നിര്‍ദേശിക്കുകയും ചെയ്തു. ഗല്‍വാന്‍ താഴ് വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.
Discussion about this post