മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3307 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1,16,752 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ വൈറസ് ബാധമൂലം 114 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 5,651 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 77 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ പുതുതായി 1359 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 61501 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 59,166 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2174 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 50,193 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 48 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ ആകെ കൊവിഡ് മരണം 576 ആയി ഉയര്‍ന്നു. ആകെ രോഗികളില്‍ 35,556 പേരും ചെന്നൈയിലാണ്. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 21,990 പേരാണ്. അതേസമയം ഇന്നലെ മാത്രം 842 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 27,624 ആയി ഉയര്‍ന്നു.
Discussion about this post