ചെന്നൈ: ലോക്ക് ഡൗണില്‍ വരുമാനം നിലച്ചതോടെ ആഡംബരഭ്രമമുള്ള പുരോഹിതന് മോഷണത്തിനിറങ്ങി. തമിഴ്നാട്ടില്‍ മധുര നഗരാതിര്‍ത്തിയായ തനക്കന്കുളത്തെ ക്രിസ്ത്യന്‍ ബ്രദറര്‍ അസംബ്ലി പള്ളിയിലെ ജയന് സാമുവല്‍ എന്ന പുരോഹിതനാണ് ലോഹ ഊരിവെച്ച് മോണത്തിന് ഇറങ്ങിയത്. സംഭവത്തില്‍ പുരോഹിതനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജയന് സാമുവലില്‍ നിന്ന് 12 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
തനക്കന്കുളത്തും പരിസരങ്ങളില്‍ നിന്നും സ്കൂട്ടറുകള് കാണാതാകുന്നതായി വ്യാപക പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജയന് സാമുവല്‍ കഴിഞ്ഞ ദിവസം ഒരു സ്കൂട്ടര്‍ തകരാര്‍ പരിഹരിക്കുന്നതിനായി സമീപത്തെ വര്‍ക്ക് ഷോപ്പിലെത്തി. എന്നാല്‍, സ്കൂട്ടറ് കണ്ട ജീവനക്കാരന് ഇത് തന്റെ സ്ഥിരം ഇടപാടുകരാന്റെ കളവ് പോയ വാഹനമാണോയെന്ന സംശയം ഉണര്‍ന്നു.
ഉടന്‍ തന്നെ സുബ്രമണ്യപുരം പോലീസില്‍ വിവരമറിയിച്ചു. സാമുവലിനെ സ്റ്റേഷനിലെത്തിച്ചു ചോദ്യ ചെയ്തോതടെയാണ് പുരോഹിതന്റെ കള്ളത്തരം വെളിവായത്. ആഡംബരഭ്രമമുള്ള സാമുവല്‍ അതിന് പണം കണ്ടെത്താനാണ് മോഷണത്തിനിറങ്ങിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ആദ്യ കവര്‍ച്ച. ധനകാര്യ സ്ഥാപനങ്ങളില്‍ വാഹനത്തിന്റെ രേഖകള്‍ പണയപെടുത്തുകയും ചെയ്തു. ഇതിനിടെയ്ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പള്ളി പൂട്ടി. വരുമാനം നിലച്ചു. ആഢംബര ഭ്രമമുള്ള സാമുവലിന് കയ്യിലുള്ള പണം ഒന്നിനും തികയാതെയായി. അതോടെ മോഷണം സ്ഥിരമാക്കുകയായിരുന്നു.
12 സ്കൂട്ടറുകളാണ് ഇയാള്‍ കവര്‍ന്നത്. ഇവ പിന്നീട് പോലീസ് കണ്ടെടുത്തു. സാമുവലിനെ മോഷ്ടിച്ച വാഹനങ്ങള്‍ പണയപെടുത്താന്‍ സഹായിച്ച സുഹൃത്ത് സെല്‍വനും അറസ്റ്റിലായിട്ടുണ്ട്. ബൈക്കുകള്‍ ഓടിക്കാനറിയാത്ത ഇയാള്‍ സ്കൂട്ടറുകള് മാത്രമേ കവര്‍ച്ച ചെയ്യാറുണ്ടായിരുന്നൊള്ളൂ. ചാവി ഊരാതെ റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനം ഉടമ അടുത്ത് നിന്ന് മാറുന്ന തക്കത്തില്‍ ഓടിച്ചുപോകുന്നതായിരുന്നു പതിവ്.
Discussion about this post