ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പുകഴ്ത്തി ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ.എം.സി.മിശ്ര. കൊവിഡ് പ്രതിരോധത്തില്‍ രാജ്യം കേരളത്തെ പിന്തുടര്ന്നിരുന്നെങ്കില് ഇപ്പോള്‍ കുറേക്കൂടി നല്ല അവസ്ഥയിലാകുമായിരുന്നുവെന്ന് മിശ്ര പറഞ്ഞു. ഔട്ട്ലുക്കിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഭൂരിഭാഗം കേസുകളും പുറത്തുനിന്ന് വന്നവര്‍ക്കായിരുന്നു.് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് മുതല്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ കാര്യത്തില്‍ നിലവില്‍ സ്വീകരിച്ചിരുന്ന ജാഗ്രത പാലിച്ചിരുന്നെങ്കില്‍ രാജ്യത്തെ അവസ്ഥ മറ്റൊന്നാകുമായിരുന്നു.- അദ്ദേഹം പറഞ്ഞു.
വിദേശത്ത് നിന്നെത്തുന്നവരെ എങ്ങനെയാണ് നിരീക്ഷിക്കുക എന്നതിന് കേരളം ഒരു നല്ല മാതൃകയായിരുന്നു കാണിച്ചു തന്നത്. രാജ്യം അത് പിന്തുടര്ന്നിരുന്നെങ്കില് നമ്മളിപ്പോള്‍ കുറേക്കൂടി നല്ല അവസ്ഥയിലാകുമായിരുന്നെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദത്തെയും അദ്ദേഹം എതിര്‍ത്തു. സമൂഹവ്യാപനമില്ലെങ്കില് എവിടെ നിന്നാണ് ഇത്രയധികം കേസുകള്‍ വരുന്നത്. സമൂഹവ്യാപനം ഇല്ലെന്ന് ഞാന്‍ പറയുകയാണെങ്കില്‍ അത് എന്റെ കണ്ണടച്ച് ഇരുട്ടാണെന്ന് പറയുന്നത് പോലെയാണ്. സത്യത്തെ നിരാകരിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. ഉറവിടം കണ്ടെത്താനാകാത്ത നിരവധി കേസുകളുണ്ട്. അതുകൊണ്ട് സമൂഹവ്യാപനം ഉണ്ടായെന്ന് തന്നെയാണ് കരുതേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എയിംസില്‍ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നാനൂറിനടുത്ത് ആളുകള്‍ക്ക് രോഗ ബാധയുണ്ടായി. അവരില്‍ പകുതി പേരും പറഞ്ഞത് തങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്നല്ല പുറത്തു നിന്നാണ് രോഗബാധയുണ്ടായതെന്നാണ്. പുറത്തുനിന്നുളള അണുബാധ എന്ന് പറയുന്നത് സമൂഹവ്യാപനത്തെയാണ്. എയിംസില്‍ രോഗബാധ സ്ഥിരീകരിച്ചവരാരും വിദേശത്ത് പോയവരല്ലെന്നും മിശ്ര പറയുന്നു.
Discussion about this post