ഗുവാഹത്തി: അസമിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിലെ കാണാതായ രണ്ട് അഗ്നിശമന സേനാംഗങ്ങളെ എണ്ണ കിണറിനു സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തീ അണയ്ക്കുന്നതിനിടയിലാണ് ഇവര്‍ക്ക് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ടിന്‍സുകിയ ജില്ലയിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ എണ്ണക്കിണറിനാണു തീപിടിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ചയിലേറെയായി ഇവിടെ വാതകച്ചോര്‍ച്ച തുടങ്ങിയിട്ട്. സംഭവ സ്ഥലത്തിന് ചുറ്റും ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ തീ പടര്‍ന്നിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. എണ്ണ കിണറില്‍ നിന്ന് വാതകം ചോരുന്നത് തുടരുന്നതിനാല്‍ ഇപ്പോഴും തീ കത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. എണ്ണ കിണറില്‍നിന്നു പുറത്തേക്കു വമിക്കുന്ന പുക കിലോമീറ്ററുകള്‍ അകലെവരെ ദൃശ്യമാണ്.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് വ്യോമസേനയും സൈന്യവും അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ രംഗത്ത് എത്തിയിട്ടുണ്ട്. സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി സംഭവസ്ഥലത്തിന് ഒന്നരക്കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ നേരത്തെതന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അതേസമയം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് എണ്ണക്കിണറിന് തീപിടിച്ചതെന്നാണ് ഓയില്‍ ഇന്ത്യ വ്യക്തമാക്കിയത്.
#WATCH Fire continues to rage at the gas well of Oil India Ltd at Baghjan in Tinsukia district, 2 persons dead. #Assam pic.twitter.com/WgUhEqonGI
— ANI (@ANI) June 10, 2020
Discussion about this post