ന്യൂഡല്‍ഹി: മലപ്പുറത്ത് ഗര്‍ഭിണിയായ ആനയെ സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്കി കൊന്ന സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധി. മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്നും കേരളത്തില്‍ ഓരോ മൂന്ന് ദിവസത്തിലും ആന കൊല്ലപ്പെടുമെന്നുമാണ് മനേകാ ഗാന്ധി ആരോപിച്ചത്.
ഇതിനു മുമ്പും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നുവെന്നും ഇത്തരത്തില്‍ നാനൂറോളം ജീവികളെയാണ് അവര്‍ കൊന്നൊടുക്കിയതെന്നും മനേകാ ഗാന്ധി ആരോപിച്ചു.
ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് ഭയമാണെന്നും വനംവകുപ്പ് സെക്രട്ടറിയെ മാറ്റണമെന്നും ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണമെന്നും രാഹുല്‍ ഗാന്ധി ആ പ്രദേശത്തുനിന്നൊക്കെയുളള എംപിയല്ലേ? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതെന്നും മനേകാ ഗാന്ധി ചോദിച്ചു.
മെയ് 27നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാര്‍ പുഴയിലാണ് ദാരുണമായ സംഭവം നടന്നത്. ആനയുടെ വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയിരുന്നു. എന്നാല്‍ അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ പിടിയാന ആരെയും ഉപദ്രവിച്ചിരുന്നില്ല. ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളില്‍ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയില്‍ ഇറങ്ങി വായ വെള്ളത്തില്‍ താഴ്ത്തി നില്‍ക്കുകയായിരുന്നു. ആനയെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വെള്ളത്തില്‍ നിന്ന് കയറി വരാന്‍ ആന തയ്യാറായില്ല. ഒടുവില്‍ നിന്ന നില്പ്പിലാണ് ആന ചരിഞ്ഞത്
It's murder,Malappuram is famous for such incidents, it's India's most violent district.For instance, they throw poison on roads so that 300-400 birds & dogs die at one time: Maneka Gandhi,BJP MP&animal rights activist on elephant's death after being fed cracker-stuffed pineapple pic.twitter.com/OtLHsuiuAq
— ANI (@ANI) June 3, 2020
Discussion about this post