ചെന്നൈ; നടി ഖുശ്ബുവിന്റെ ബന്ധു മുംബൈയില്‍ കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. സഹോദരന്റെ ഭാര്യയുടെ കുടുംബാംഗമാണ് മുംബൈയില്‍ വച്ച് വൈറസ് മൂലം മരിച്ചതെന്ന് നടി പറയുന്നു. മുംബൈയിലാണ് മരിച്ച ബന്ധുവിന്റെ താമസം.
കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ തുടങ്ങിയ താരങ്ങള്‍ ഖുശ്ബുവിന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ ഖേദമറിയിക്കുകയും ചെയ്തു. രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 65168 ആയി ഉയര്‍ന്നിരിക്കുകയാണ്. ശനിയാഴ്ച മാത്രം 2940 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
2197 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്. മുംബൈയില്‍ മാത്രം 38,442 കൊവിഡ് രോഗികളാണുള്ളത്. അതേസമയം ഇന്ത്യയില്‍ ആകെ കൊവിഡ് മരണം 5164 ആയി.
Discussion about this post