ന്യൂഡല്‍ഹി; ഡല്‍ഹി എയിംസില്‍ ഇതുവരെ 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏകദേശം 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചരിക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്സിംഗ് ജീവനക്കാര്‍, ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ടാഴ്ചയില്‍ രാജ്യതലസ്ഥാനത്തെ മരണസംഖ്യയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ഡല്‍ഹി സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് 14 മുതല്‍ മെയ് ഒമ്പത് വരെ 68 മരണങ്ങളാണ് സംഭവിച്ചത്. എന്നാല്‍ മെയ് ഒമ്പതിന് ശേഷം മരണ സംഖ്യയിലുണ്ടായത് വലിയ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച മാത്രം 30 പേരാണ് മരിച്ചത്. ചൊവ്വാഴ്ച വരെ 288 മരണങ്ങളാണ് സര്‍ക്കാര്‍ നല്കുന്ന കണക്ക്.
Discussion about this post