ചെന്നൈ: രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആര്‍എസ് ഭാരതി അറസ്റ്റില്‍. ചെന്നൈ പോലീസ് ആണ് നേതാവിനെ അറസ്റ്റ് ചെയ്തത്. ദളിത് വിഭാഗത്തിന് എതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്.
ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ലോക്സഭാ എംപി ദയാനിധി മാരന് എതിരെയും കേസ് എടുത്തിട്ടുണ്ട്. ദയാനിധിയേയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. മദ്രാസ് ഹൈക്കോടതിയില്‍ ഉള്‍പ്പടെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ധാരാളം ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നും, ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിന്റെയും കരുണാനിധിയുടെയും ഭിക്ഷയാണ് എന്നുമുള്ള പരാമര്‍ശമാണ് വിവാദത്തില്‍ കലാശിച്ചത്.
എന്നാല്‍, അണ്ണാഡിഎംകെ നേതാക്കള്‍ക്ക് എതിരെ അഴിമതി കേസ് കൊടുത്തതിലെ പ്രതികാരമാണ് തനിക്കെയുള്ള ആരോപണത്തിന് കാരണമെന്ന് ആര്‍എസ് ഭാരതി പ്രതികരിച്ചു. പോലീസിനെ ഉപയോഗിച്ച് അണ്ണാഡിഎംകെ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post