ഡെറാഡൂണ്‍: ലോകം കണ്ട മഹാമാരിയായ കൊവിഡ് ഇപ്പോള്‍ രാജ്യത്ത് ഭീഷണിയായി പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് പോരാട്ടത്തിന് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ഇന്തോ-പാക് യുദ്ധത്തിനിടെ മരിച്ച ഹവില്‍ദാറിന്റെ ഭാര്യ ദര്ശന് ദേവി. ഉത്തരാഖണ്ഡിലെ പ്രാദേശിക അധികാരികള്‍ വഴിയാണ് ദര്ശന് ദേവി പിഎം കെയേര്‍സ് ഫണ്ടിലേക്ക് സംഭാവന കൈമാറിയത്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ദര്ശന് ദേവിയുടെ താമസം.
1965 ലെ ഇന്തോ-പാക് യുദ്ധത്തിനിടെയാണ് ഇന്ത്യന്‍ ആര്‍മിയിലെ ഹവില്‍ദാര്‍ ആയിരുന്ന ദര്ശന് ദേവിയുടെ ഭര്‍ത്താവ് മരിക്കുന്നത്. അന്ന് അവര്‍ക്ക് 22 വയസ്സായിരുന്നു. സംഭവന നല്‍കിയതിന് പിന്നാലെ ദര്ശന് ദേവിയെ അഭിനന്ദിച്ചുകൊണ്ട് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്തെത്തുകയും ചെയ്തു. ദര്ശന് ദേവിയെക്കുറിച്ച് സേനയ്ക്ക് അഭിമാനമുണ്ടെന്നും അവരെ എല്ലാവരും മാതൃക ആക്കണമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ശ്രീമതി ദര്ശന് ദേവിയെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു. അവരുടെ ഉത്തമ മാതൃക നമ്മളില്‍ പലരും പിന്തുടരേണ്ടതുണ്ട്. നമുക്ക് സംഭാവന നല്കാന് കഴിയുന്നില്ലെങ്കില്‍ കുറഞ്ഞത് നികുതി എങ്കിലും അടയ്ക്കാം, എന്നാല്‍, അവ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തരുത്’ ബിപിന്‍ റാവത്ത് പറഞ്ഞു.
Discussion about this post