മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. പടിഞ്ഞാറന്‍ കണ്ടിവാലി പ്രദേശത്ത് ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. കെട്ടിടത്തില്‍ താമസിച്ചിരുന്ന 40 പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പടിഞ്ഞാറന്‍ കണ്ടിവാലിയിലെ ദാല്‍ജി പണ്ടയിലെ മസ്ജിദിന് സമീപം ഒരു മതില് തകര്‍ന്നുവീണു എന്ന നിലയിലാണ് ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് ലഭിച്ച ഫോണ്‍ കോള്‍. ആദ്യഘട്ടത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിയ മൂന്നപേരെ പ്രദേശവാസികള്‍ രക്ഷിച്ചിരുന്നു. പിന്നീട് ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗവും പൊലീസും, ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തി രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.
അതേസമയം, അപകടത്തില്‍ മരണങ്ങള് ഒന്നും സംഭവിച്ചില്ലെന്നും, പരിക്കേറ്റവരെ ചികില്‍സയില്‍ പ്രവേശിപ്പിച്ചിതായി എന്‍ഡിആര്‍എഫ് ഡിജി സത്യനാരായണ പ്രധാന് ട്വിറ്ററിലൂടെ അറിയിച്ചു. അപകടവിവരം അറിഞ്ഞയുടനെ തന്നെ ദുരന്തരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാല് ഫയര്‍എന്‍ജിനുകളും ആംബുലന്‍സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
#MumbaiWallCollapse
G+1 house collapsed @ Sabria Masjid, Dalji Pada, Kandavali(West) arnd 06:00. All trapped persons rescued by MCGM, Mumbai fire Brigade,Police. @NDRFHQ team on site. As reported thankfully no deaths,few injured.@PIBHomeAffairs @BhallaAjay26 @ANI @ndmaindia pic.twitter.com/s76PpkzaHT— ѕαtчα prαdhαnसत्यनारायण प्रधान ସତ୍ଯ ପ୍ରଧାନ-DG NDRF (@satyaprad1) May 10, 2020
Discussion about this post