ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഗോകുല്‍ദാസ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ ആണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയത്. കൊവിഡ് പ്രൊട്ടോകോള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇന്നലെ മാത്രം ഇവിടെ നാല് രോഗികള്‍ മരിച്ചിരുന്നു. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതരുടെ അലംഭാവത്തെത്തുടര്‍ന്നാണ് രോഗികള്‍ മരിച്ചതെന്നും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
മരിച്ചവരുടെ ബന്ധുക്കള്‍ പുറത്ത് വിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജില്ലകളക്ടര്‍ അന്വേഷണ ഉത്തരവ് പുറത്ത് വിട്ടു. മരിച്ചവരില്‍ മൂന്ന് പേരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഒരാളുടെ പരിശോധനാഫലം പുറത്ത് വരാനുണ്ട്.
അതേ സമയം ആശുപത്രിയില്‍ അഞ്ച് മലയാളി നഴ്സുമാര്‍ അടക്കം 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ആശുപത്രി സാനിറ്ററെസ് ചെയ്യേണ്ടിയിരുന്നു. ഇതോടെയാണ് രോഗികള്‍ക്ക് യഥാസമയം ചികിത്സ നല്‍കാതിരുന്നതെന്നാണ് വിവരം. പിന്നാലെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.
Discussion about this post