മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയമായമാക്കിയ ആദ്യ കൊവിഡ് രോഗി മരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയാണ് മരണപ്പെട്ടത്. 53 കാരനായ ഇദ്ദേഹത്തെ ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
രോഗിയുടെ ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും ഗുരുതരാവസ്ഥയിലാണ് രോഗിയെ തങ്ങളുടെ പക്കലെത്തിച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 20നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. നില വഷളായതോടെയാണ് ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.
ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ പ്ലാസ്മ ചികിത്സയ്ക്ക് വിധേയനാക്കിയത്. ഐസിഎംആര്‍ അംഗീകാരത്തോടുകൂടിയായിരുന്നു ഇത്. മഹാരാഷ്ട്രയില്‍ ആദ്യമായിട്ടായിരുന്നു കൊവിഡ് രോഗിക്ക് പ്ലാസ്മ ചികിത്സ നല്‍കുന്നത്. ചികിത്സ നല്‍കിയിട്ടും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശേഷം മരണപ്പെടുകയായിരുന്നു.
Discussion about this post