ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1409 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 21394 ആയി ഉയര്‍ന്നു. 680ലധികം പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 681 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 5652 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 269 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഗുജറാത്തില്‍ 2407 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 2248, തമിഴ്നാട്-1629, മധ്യപ്രദേശ്-1592, രാജസ്ഥാന്-1890, ഉത്തര്‍പ്രദേശ്-1449, തെലങ്കാന-945 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
രാജ്യത്ത് മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ഇന്‍ഡോര്‍, പൂനെ, ജയ്പൂര്‍ എന്നീ നഗരങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ഡല്‍ഹിയില്‍ കണ്ടെന്റ്മെന്റ് സോണുകളുടെ എണ്ണം 89 ആയി. മുംബൈയില്‍ വൈറസ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു.
Discussion about this post