ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഞായറാഴ്ച
105 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് 19 രോഗികളുടെ എണ്ണം 1477 ആയി. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും പോലീസുകാരും രണ്ട് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
തമിഴ്നാട്ടില്‍ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ കുറവായിരുന്നുവെങ്കിലും ഞായറാഴ്ച വന്‍ വര്‍ധനയുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അതിനിടെ, രോഗമുക്തി നേടിയ 46 പേര് ഞായറാഴ്ച ആശുപത്രിവിട്ടു. ഇതോടെ തമിഴ്നാട്ടില്‍ ആശുപത്രിവിട്ടവരുടെ എണ്ണം 411 ആയി.
രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖല തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
Discussion about this post