ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരില്‍ ഭൂരിഭാഗം പേരും വയസില്‍ താഴെയുള്ളവര്‍ ആണെന്ന് റിപ്പോര്‍ട്ട്. 21 വയസ് മുതല്‍ 40 വയസുവരെയുള്ളവരിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാമത് 60 വയസുവരെയുള്ളവരും. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ വൈറസ് ബാധിതരില്‍ 80 ശതമാനവും 60 വയസില്‍ താഴെയുള്ളവരാണ്.
രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 41.88 ശതമാനവും 21 മുതല്‍ 41 വയസുവരെ പ്രായമുള്ളവരിലാണ്. 41 മുതല്‍ 60 വയസുവരെയുള്ളവരിലാണ് 32.8 ശതമാനം രോഗികളുള്ളത്. രോഗ ബാധിതരില്‍ 21 വയസുവരെയുള്ളവര്‍ 8.61 ശതമാനമാണ്. 60 വയസിന് മുകളിലുള്ള 16.69 ശതമാനം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
എന്നാല്‍ വൈറസ് ബാധമൂലം മരിച്ചവരില്‍ അധികവും പ്രായമായവരാണ്. പ്രമേഹം, ഹൈപ്പര്ടെന്ഷന്, വൃക്ക, ഹൃദയം എന്നീ അവയവങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാവുക തുടങ്ങിയ ആരോഗ്യ സാഹചര്യങ്ങള്‍ ഉള്ളവരാണ് മരിച്ചവരില്‍ അധികവും. അതേസമയം രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 3000 കവിഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 3072 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 601 പേര്‍ക്കാണ്. ഇതുവരെ 75 പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. 2784 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 213 പേരുടെ രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Discussion about this post