മുംബൈ: കൊറോണ ബാധിച്ച രോഗിയെ കിടത്തി ചികിത്സിച്ച ബെഡിൽ കിടന്ന അമ്മയ്ക്കും മൂന്ന് ദിവസം പ്രായമുള്ള പിഞ്ച് കുഞ്ഞിനും വൈറസ് ബാധ സ്ഥിരീകരിച്ചു. ഗർഭിണിയായ അമ്മയ്ക്ക് നൽകിയ കിടക്ക നേരത്തെ കൊറോണ ബാധിച്ച രോഗിക്ക് നൽകിയിരുന്നതാണ്. പിന്നീട് വേണ്ടവിധത്തിൽ അണുവിമുക്തമാക്കാതെ കിടക്ക അമ്മയ്ക്കും കുഞ്ഞിനും നൽകിയതാണ് രോഗം പകരാൻ ഇടയാക്കിയത്.
മുംബൈയിലെ കൂർള ബാബ ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയേയും കുഞ്ഞിനേയും പിന്നീട് കോവിഡ് ആശുപത്രിയാക്കി മാറ്റിയ കസ്തൂർബ ആശുപത്രിയിലേയ്ക്ക് മാറ്റി.
തങ്ങളോട് കൊറോണ പരിശോധനകൾക്ക് വിധേയമാകാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയതെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കുഞ്ഞിന്റെ അച്ഛനേയും കസ്തൂർബ ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
Discussion about this post