ജനീവ: കൊറോണ വൈറസിനെ ചെറുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ധാരണ ചെറുപ്പക്കാര്‍ തിരുത്തണമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് ബാധ പ്രായമേറിയവരെയാണ് രൂക്ഷമായി ബാധിക്കുക എന്ന ധാരണ തെറ്റാണെന്നും ചെറുപ്പക്കാരില്‍ വൈറസ് ബാധ മരണത്തിന് വരെ കാരണമായേക്കാമെന്നും ഡബ്ലിയു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് മുന്നറിയിപ്പ് നല്കി.
കൊറോണ വൈറസ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം പതിനായിരം കടന്നിരിക്കുകയാണ്. മരിച്ചവരില്‍ ഏറെയും പ്രായമായവരാണെന്നും ഇവര്‍ക്കാണ് വൈറസ് ബാധ രൂക്ഷമായി ബാധിക്കുകയെന്ന ധാരണയാണ് പല ചെറുപ്പക്കാര്‍ക്കുള്ളതെന്നും ആ ധാരണ മാറ്റണമെന്നും ഡബ്ലിയു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
കൊറോണ ബാധ ചെറുപ്പക്കാരിലും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ചിലപ്പോള്‍ മരണത്തിന് വരെ വഴിവെച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് കൊറോണയെ ചെറുക്കാനുള്ള പ്രത്യേക പ്രതിരോധശേഷിയൊന്നുമില്ലെന്നും അതിനാല്‍ ജാഗ്രതയോടെയിരിക്കണമെന്നും ഡബ്ലിയു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
രോഗബാധിതപ്രദേശങ്ങളില്‍ സാമൂഹിക ഇടപെടലില്‍ നിയന്ത്രണം പാലിക്കണം. ഇത്തരം സ്ഥലങ്ങളില്‍ പ്രായമേറിയവരില്‍ നിന്നും അകലം പാലിക്കണം. വൈറസ് ബാധയ്ക്കെതിരെ യുവജനങ്ങളും കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Discussion about this post