ന്യൂഡല്‍ഹി: ‘ഞങ്ങളോട് ശുചിത്വമുള്ളവരാകാന്‍ ആവശ്യപ്പെടുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ എത്ര മോശമാണ്’ ഇത് ഡല്‍ഹിയില്‍ ക്വറന്റൈനില്‍ കഴിയുന്ന നവ്യ ഡുവ എന്ന പെണ്‍കുട്ടിയുടെ പരാതിയാണ്. വീഡിയോ സഹിതമാണ് തങ്ങള്‍ നേരിടുന്ന ദുരിതത്തെ കുറിച്ച് വിവരിക്കുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കൊവിഡ് 19 ഇപ്പോള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ പടര്‍ന്ന് പിടിച്ച് കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ നിന്നൊരു ദുരിതം നിറഞ്ഞ കാഴ്ച വരുന്നത്. സ്പെയിനില്‍ നിന്നും എത്തിയവര്‍ക്ക് ആവശ്യത്തിന് സൗകര്യങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയില്ലെന്നാണ് നവ്യയുടെ പരാതി. തങ്ങള്‍ അനുഭവിക്കുന്ന ക്ലേശകരമായ അവസ്ഥയും നവ്യ തന്റെ ട്വിറ്ററിലൂടെ വിവരിച്ചു.
I land at Delhi airport dated 16th March 1:00 am KLM airlines from Spain. I am subject to the 14 day quarantine at a govt facility in Dwarka police training school. I won’t say anything I just give some videos of our *sanitised* accommodation. @PMOIndia @WHO @CISFHQrs pic.twitter.com/vd4AnLBIkW
— Navya Dua (@NavyaDua) March 16, 2020
‘ഞങ്ങള്‍ 40ല്‍ അധികം ആളുകള്‍ ഉണ്ട്. അവര്‍ക്കെല്ലാമായി മൂന്ന് വാഷ്റൂമുകളാണ് ഉള്ളത്. അഞ്ച് വലിയ ബെഡ്റൂമുകളും ഉണ്ട്. അവര്‍ ഞങ്ങളോട് ശുചിത്വമുള്ളവരാകാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ എത്ര മോശമാണ്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെന്നു മറക്കരുത്’- വീഡിയോ പങ്കുവെച്ച് കൊണ്ട് നവ്യ തുറന്നെഴുതി.
അതേസമയം ക്വാറന്റൈന് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ പരിശോധിച്ച് എത്രയും പെട്ടന്ന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു.
Another tweet for the same. We are more than 40 people with only 3 washrooms and 5 large bed rooms. They want us to stay sanitised and this is what they give us. Guys this is a A MAJOR CONCERN. this way India cannot contain coronavirus only will get more cases. @PMOIndia @WHO pic.twitter.com/5q1wcr0xKX
— Navya Dua (@NavyaDua) March 16, 2020
Discussion about this post