ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭയിൽ മാർച്ച് 17ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് മുഖ്യമന്ത്രി കമൽനാഥിനോട് ഗവർണർ ലാൽജി ടണ്ഡൻ ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ മാർ ശിവരാജ് സിങ്ചൗഹാന്റെ നേതൃത്വത്തിൽ ഗവർണറെ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ നടപടി.
മാർച്ച് 17ന് വിശ്വാസവോട്ടെടുപ്പ് നടത്തിയില്ലെങ്കിൽ സഭയിൽ ഭൂരിപക്ഷമില്ലെന്ന രീതിയിൽ പരിഗണിക്കുമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ പറയുന്നു. 22 എംഎൽഎമാരുടെ രാജിയെ തുടർന്ന് കോൺഗ്രസിന് 92ഉം ബിജെപിക്ക് 106ഉം എംഎൽഎമാരാണ് ഇപ്പോൾ ഉള്ളത്.
മധ്യപ്രദേശ് നിയമസഭ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാതെ മാർച്ച് 26ലേക്ക് പിരിഞ്ഞിരുന്നു. ഇതോടെ, 22 എംഎൽഎമാരുടെ രാജിയെ തുടർന്ന് പ്രതിസന്ധിയിലായ കമൽനാഥ് സർക്കാറിന് വിശ്വാസം തെളിയിക്കാൻ 26 വരെ സമയം നീട്ടി ലഭിച്ചിരുന്നു. ഇതിനിടെയാണ് ഗവർണറുടെ പുതിയ നടപടിയെത്തുന്നത്. ഗവർണർ ബിജെപി ക്ക് പരിപൂർണ്ണമായും വഴങ്ങി കൊടുക്കുകയാണെന്നുള്ള വിമർശനം നാനാ മേഖലയിൽ നിന്ന് ഇതികം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്
Discussion about this post