മുംബൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വൈറസിനെ തുരത്താന്‍ വേണ്ടി ‘കൊറോണാസുരന്റെ’ കോലം കത്തിച്ച് ഒരു കൂട്ടം ഭക്തര്‍. മുംബൈയിലെ വറളിയിലായിരുന്നു ഈ സംഭവം.
മുംബൈയിലെ വറളിയില്‍ ആയിരക്കണക്കിന് ആളുകളാണ് ഹോളിക ദഹന്‍ ദിവസത്തില്‍ ‘കൊറോണാസുരന്റെ’ കോലം കത്തിക്കാന്‍ എത്തിയത്. അതേസമയം ചിലര്‍ നിര്‍ഭയ കേസിലെ പ്രതികളുടെ കോലം കത്തിച്ചു. തിന്മക്ക് മുകളില്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന ആഘോഷമാണ് ഹോളി. ഹോളിക ദഹന്‍, ഹോളി മിലന് എന്നീ പേരുകളില്‍ രണ്ട് ദിവസമായിട്ടാണ് ആഘോഷം നടക്കുക. ഹോളി മിലന് ദിവസമാണ് പരസ്പരം നിറം വാരിപൂശുകയും മധുര വിതരണം നടത്തുകയും ചെയ്യുക.
അതേസമയം ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 46 ആയി. മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
#WATCH Mumbai: An effigy based on the theme of #CoronaVirus that was put up in Worli was burned as a part of Holika Dahan, a ritual that takes on the eve of #Holi festival. (09.03.2020) pic.twitter.com/1qUKvl1erd
— ANI (@ANI) March 9, 2020
Discussion about this post