ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് താല്പര്യം പ്രകടിപ്പിച്ച് എല്‍ ആന്‍ഡ് ടി കമ്പനി. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ താല്പര്യം അറിയിച്ച് എല്‍ ആന്‍ഡ് ടി വിഎച്ച്പിയെ സമീപിച്ചതായി സംഘടനയുടെ വൈസ് പ്രസിഡന്റ് ചംപത് റായ് ആണ് വ്യക്തമാക്കിയത്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അശോക് സിംഗാള്‍ വിഎച്ച്പി പ്രസിഡന്റായിരുന്ന സമയത്ത് നിര്‍ദ്ദിഷ്ട മാതൃകയില്‍ ക്ഷേത്രനിര്‍മ്മാണം നടത്താന്‍ എല്‍ ആന്‍ഡ് ടി താല്പര്യം അറിയിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് ശേഷം വീണ്ടും അവര്‍ ഇക്കാര്യം മുന്നോട്ടുവെച്ചതായും ചംപത് റായ് വിശദീകരിക്കുന്നു.
ക്ഷേത്രനിര്‍മാണത്തിന് മുമ്പായി പ്രദേശത്തെ മണ്ണ് പരിശോധിക്കും. നിര്‍മിതിയുടെ ബലം എത്രത്തോളം വേണമെന്ന് കണക്കാക്കുന്നതിന് വേണ്ടിയാണ് മണ്ണ് പരിശോധന. റൂര്‍ക്കി ഐഐടിയിലാണ് മണ്ണ് പരിശോധന നടത്തുക എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ഇപ്പോള്‍ രാം ലല്ല വിഗ്രഹത്തെ താല്‍ക്കാലികമായി മാനസ് ഭവനിലേക്ക് മാറ്റുന്നതിനാണ് മുന്‍ഗണനയെന്നും ഏപ്രില്‍ മാസം അനുയോജ്യമായ ദിനത്തില്‍ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post