ചെന്നൈ: മദ്രാസ് ഐഐടിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളി ക്യാമറ വച്ച അധ്യാപകനെ വിദ്യാര്‍ത്ഥിനിയും ജീവനക്കാരും ചേര്‍ന്ന് കയ്യോടെ പിടികൂടി. ഐഐടി എയറോസ്പേസ് എന്‍ജിനീയറിങ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ശുഭം ബാനര്‍ജിയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഐഐടി ക്യാമ്പസിലെ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നാണ് അധ്യാപകന് വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചത്. മുപ്പതുവയസ്സുകാരിയായ ഗവേഷക വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ കയറിയപ്പോഴാണ് സമീപത്തെ ജനലിനരികില്‍ മൊബൈല്‍ ഫോണ്‍ ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ വീഡിയോ ക്യാമറ ഓണ്‍ ചെയ്ത് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുന്നനിലയിലായിരുന്നു.
വിദ്യാര്‍ത്ഥിനി ബഹളം വെച്ചതോടെ സുരക്ഷാ ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് ഫോണ്‍ ശുഭം ബാനര്‍ജിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post