ജയ്പുര്‍: പെണ്‍കുട്ടിക്കൊപ്പം ടിക് ടോക് ചെയ്ത ആണ്‍കുട്ടിയെ തേടിപ്പിടിച്ച് മര്‍ദ്ദിച്ചവശനാക്കിയ ശേഷം റോഡിലൂടെ നഗ്നനാക്കി നടത്തിച്ചു. പെണ്‍കുട്ടിയുടെ പിതാവും സംഘവുമാണ് ആണ്‍കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കിയത്. രാജസ്ഥാനിലെ ജയ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പ്രണയ രംഗത്തില്‍ അഭിനയിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് ഇരുവരും ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരനാണ് ആദ്യം വീഡിയോ കണ്ടത്. ശേഷം ബന്ധുക്കളെയും മറ്റും കാണിച്ച് കൊടുക്കുകയായിരുന്നു. പിന്നാലെ ബന്ധുക്കളും ആണ്‍കുട്ടിയെ തേടി ഇറങ്ങുകയായിരുന്നു.
ക്രൂരമായി മര്‍ദ്ദിച്ചശേഷം കുട്ടിയെ നഗ്നനാക്കി നടത്തി. അതിന്റെ വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു. ആണ്‍കുട്ടിയെ നഗ്നനാക്കി നടത്തുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്കി.
പോലീസ് കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കുടുംബവും പരാതിയുമായി പോലീസിനെ സമീപിച്ചു. ഇതോടെ പോക്സോ നിയമം അടക്കമുള്ളവ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങള്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. ഇരുവരുടെയും ബന്ധുക്കളും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
Discussion about this post