സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ രഘുവീര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രാവിലെയാണ് മാര്‍ക്കറ്റില്‍ തീപിടുത്തം ഉണ്ടായത്.
നാല്പതോളം അഗ്നിശമന യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി സംഭവസ്ഥനത്ത് എത്തിയിട്ടുള്ളത്. മാര്‍ക്കറ്റില്‍ പടര്‍ന്ന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗംങ്ങള്‍. സംഭവത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post