ലഖ്നൗ: പൗരത്വ ഭേദഗതി നിയമം ഉത്തര്‍പ്രദേശില്‍ നടപ്പാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കുന്ന സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ മാറ്റാനാണ് യോഗി സര്‍ക്കാരിന്റെ തീരുമാനം.
75 ജില്ലകളുള്ള ഉത്തര്‍പ്രദേശിലെ 21 ജില്ലകളില്‍ ഇതിനോടകം തന്നെ പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായി കണക്കെടുപ്പ് നടത്തി. 21 ജില്ലകളിലായി നടത്തിയ വിവരശേഖരണത്തിലൂടെ 32,000 അഭയാര്‍ത്ഥികളേയും തിരിച്ചറിഞ്ഞതായി യുപി മന്ത്രി ശ്രീകാന്ത് ശര്‍മ്മ അറിയിച്ചു.
പുതുക്കിയ പൗരത്വ നിയമം നടപ്പാക്കി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഇതിനോടകം എല്ലാ ജില്ല മജിസ്ട്രേറ്റുമാര്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി കണക്കെടുപ്പ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനു ശേഷം ഇവരുടെ വിശദവിവരങ്ങള്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന് കൈമാറും – ശ്രീകാന്ത് ശര്‍മ്മ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്, പാകിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടായ ഗൊരഖ്പുര്‍, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരാണസി എന്നിവിടങ്ങളില്‍ എല്ലാം ഇതിനോടകം അഭയാര്‍ത്ഥികളെ കണ്ടെത്തി കഴിഞ്ഞു. അലിഗഢ്, രാംപുര്‍, പ്രതാപ്ഗര്ഹ്, പിലിഭിത്ത്, ലഖ്നൗസ വാരാണസി, ബഹാറിച്ച്, ലഖീംപുര്‍, റാംപുര്‍, മീററ്റ്, ആഗ്ര എന്നിവിടങ്ങളിലും അഭയാര്‍ത്ഥികള്‍ക്കായുള്ള സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്.
Discussion about this post